മു​ള്ളി​ക്കാ​ല ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹ സാ​ന്ത്വ​നം ഇ​ന്ന്
Monday, January 21, 2019 11:19 PM IST
ച​വ​റ: പ്ര​വാ​സി ക​ളു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ സാ​ന്ത്വ​നം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ്, സെ​ക്ര​ട്ട​റി റ​ഹീം പാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​യ മു​ള്ളി​ക്കാ​ല പ്ര​ദേ​ശ​ത്തു​ള്ള 76 സ​ഖാ​ക്ക​ൾ ചേ​ർ​ന്ന് സ്വ​രൂ​പി​ച്ച അഞ്ച് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ച​ട​ങ്ങി​ൽ കൈ​മാ​റും. 45 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം, ചി​കി​ത്സാ ധ​ന സ​ഹാ​യം, ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ന​ട​ക്കും.
ഇന്ന് വൈ​കുന്നേരം 4.30 ന് ​പ​ട​പ്പ​നാ​ൽ ജം​ഗ്ഷ​നി​ൽ ആ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. 76 പേർ ചേ​ർ​ന്ന് പ്ര​വാ​സി​സ​ഖാ​ക്ക​ൾ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചി​ട്ട് നാല് വ​ർ​ഷങ്ങ​ൾ പി​ന്നി​ടു​ന്നു. ഭ​വ​ന​നി​ർ​മ്മാ​ണം. ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം, ചി​കി​ത്സാ ധ​ന​സ​ഹാ​യം, ഓ​ട്ടോ​റി​ക്ഷ വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി 45 കു​ടും​ബങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് ന​ൽ​കി​ക്കൊ​ണ്ട് വി​ശ​പ്പ് ര​ഹി​ത​കേ​ര​ളം സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള സം​രം​ഭ​ത്തി​നാ​യി ക​ണ്ടെ​ത്തു​ന്ന സ​മ്പ​ത്ത് കൂ​ട്ടാ​യ്മ​യി​ൽ ഉ​ള്ള​വ​രു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​ത​വു​മാ​ണ്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​ത്താ​ണ കേ​ര​ള​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ മു​ഖ്യമ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഓ​രോ പ്ര​വാസി​യും അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്.
കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ അ​ഭ്യ​ർ​ഥന ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണെന്നും ന​വ​കേ​ര​ള നി​ർ​മ്മാ​ണ​ത്തി​നാ​യു​ള്ള സാ​ല​റി ച​ല​ഞ്ചി​ൽ ത​ങ്ങ​ളും അ​ഭി​മാ​ന​പൂ​ർ​വം അ​ണി​ചേ​രു​ക​യാ​ണെന്നും ഭാരവാഹികൾ പറഞ്ഞു. ഞ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​തം വീ​തം ശേ​ഖ​രി​ച്ച് അഞ്ച് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ റ​ഹീം,നി​സാ​ർ, അ​ൻ​സ​ർ, നി​സാം, താ​ഹി​ർ, ബാ​ദു​ഷ എ​ന്നി​വ​ർ പ​റ​ഞ്ഞു.