ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ കേ​ര​ളം ക​ള​ത്തി​ലി​റ​ങ്ങും
Monday, January 21, 2019 11:19 PM IST
കൊ​ല്ലം: ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ കേ​ര​ളം ക​ള​ത്തി​ലി​റ​ങ്ങും. വൈ​കു​ന്നേ​രം ആ​റി​ന് ആ​തി​ഥേ​യ​ർ​ക്ക് തെ​ല​ങ്കാ​ന​യു​മാ​യാ​ണ് പോ​രാ​ട്ടം. സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഒ​ഫ് ഗു​ജ​റാ​ത്ത്, തൃ​പു​ര, സ്റ്റീ​ൽ​പ്ലാ​ന്‍റ് ബോ​ർ​ഡ് എ​ന്നി​വ​യാ​ണ് പൂ​ൾ ബി​യി​ൽ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.
കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള താ​മ​സ സൗ​ക​ര്യം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലും വൈ​എം​സി​എ ഹോ​സ്റ്റ​ലി​ലു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി 24 മ​ണി​ക്കൂ​റും വ​നി​താ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ണ്ടാ​കും.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് സ്വീ​ക​രി​ച്ച് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡ​സ്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഒ​ഫി​ഷ്യ​ൽ​സി​ന് കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ലും സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ലു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി അ​നു​സ​രി​ച്ചു​ള്ള മെ​നു കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക​സ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഓ​രോ ദി​വ​സ​വും മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് സ്റ്റാ​ർ ഒ​ഫ് ദി ​ഡേ പു​ര​സ്കാ​ര​വും ന​ൽ​കും. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​രും ഉ​ണ്ടാ​കും.
ചാ​ന്പ്യ​ൻ​ഷി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം എ​സ​എ​ൻ കോ​ള​ജി​ൽ സ്പോ​ർ​ട്സ് സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ഹോ​ക്കി​യും എ​സ്എ​ൻ കോ​ള​ജും സം​യു​ക്ത​മാ​യി സെ​മി​നാ​ർ ന​ട​ത്തും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​നി​ത ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​ൻ പി.​ആ​ർ.​ശ്രീ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ​കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
11മു​ത​ൽ കൊ​ട്ട​ചാ​ര​ക്ക​ര താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​ബി​ജു ബി.​നെ​ൽ​സ​ൺ ആ​ദ്യം ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 12ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ.​പ്രേം ഹ​രി​ദാ​സ് മേ​നോ​ൻ വി​ച്ച് ഓ​ൺ ആ​ർ യു ​എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​കോ​ള​ജി​ലെ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട​ൻ പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ക്കും.