കൊ​ല്ലം സം​ഗീ​തോ​ത്സ​വം നാ​ളെ​മു​ത​ൽ
Monday, January 21, 2019 11:19 PM IST
കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​നും ല​യ​ത​രം​ഗ സൂ​ര്യ കൊ​ല്ലം ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം സം​ഗീ​തോ​ത്സ​വം നാ​ളെ മു​ത​ൽ 29വ​രെ കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും.
ഓ​രോ ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളും മ​ൺ​മ​റ​ഞ്ഞ സം​ഗീ​ത പ്ര​തി​ഭ​ക​ളു​ടെ അ​നു​സ്മ​ര​ണ​മാ​യി​ട്ടാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ. നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​ക്യു​എ​സി ഗ്രൗ​ണ്ടി​ലാ​ണ് ഉ​ദ്ഘാ​ട​നം. തു​ട​ർ​ന്ന് വ​യ​ലി​ൻ മാ​ന്ത്രി​ക​ൻ ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യി സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ സം​ഗീ​ത വി​രു​ന്ന്.
24ന് ​വൈ​കു​ന്നേ​രം 6.45ന് ​ക​വി ഒ.​എ​ൻ.​വി കു​റു​പ്പി​ന്‍റെ​യും ഗ​സ​ൽ സം​ഗീ​ത കു​ല​പ​തി ഉ​ന്പാ​യി​യു​ടെ​യും ഓ​ർ​മ​യ്ക്കാ​യി ഒ.​എ​ൻ.​വി കു​റു​പ്പി​ന്‍റെ ചെ​റു​മ​ക​ൾ അ​പ​ർ​ണ രാ​ജീ​വ് ഗ​സ​ൽ സ​ന്ധ്യ അ​വ​ത​രി​പ്പി​ക്കും.
25ന് ​വൈ​കു​ന്നേ​രം 6.45നാ ​ര​വീ​ന്ദ്ര​ൻ മാ​ഷി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സി​യാ​വു​ൾ ഹ​ഖും സം​ഘ​വും ഖ്വ​വാ​ലി അ​വ​ത​രി​പ്പി​ക്കും. 26ന് ​വൈ​കു​ന്നേ​രം 6.45ന് ​ഉ​ഷാ​ര​വി​യു​ടെ സ്മ​ര​ണാ​ർ​ഥം കാ​വാ​ലം ശ്രീ​കു​മാ​റി​ന്‍റെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി.
27ന് ​സം​ഗീ​ത​ജ്ഞ രേ​വ​മ്മ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ബി​ന്നി കൃ​ഷ്ണ​കു​മാ​റും കൃ​ഷ്ണ​കു​മാ​റും ക​ർ​ണാ​ട​ക സം​ഗീ​ത സ​ദ​സ് ന​ട​ത്തും. 28ന് ​പി​ന്ന​ണി ഗാ​യ​ക​ൻ അ​യി​രൂ​ർ സ​ദാ​ശി​വ​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​നി​ത ഷേ​ക്ക് സൂ​ഫി സം​ഗീ​തം അ​വ​ത​രി​പ്പി​ക്കും.
29ന് ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ര​വൂ​ർ ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം ബി​ജു മ​ല്ലാ​രി​യും നാ​രാ​യ​ണ മൂ​ർ​ത്തി​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ സം​ഗീ​ത​ത്തോ​ടെ സം​ഗീ​തോ​ത്സ​വം സ​മാ​പി​ക്കു​മെ​ന്ന് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു.