ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 14ന്
Monday, January 21, 2019 11:19 PM IST
കൊല്ലം:​ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് പെ​രു​മ​ണ്‍ (സ്ത്രീ) ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 14ന് ​ന​ട​ക്കും.
നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ ചി​റ്റു​മ​ല ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ​യോ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​ര്‍​പ്പി​ക്കാം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 29ന് ​ന​ട​ക്കും. സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 31. വോ​ട്ടെ​ണ്ണ​ല്‍ 15ന് ​ന​ട​ക്കും.

വ​ല​തു​ക​ര ക​നാ​ല്‍ നാളെ ​തു​റ​ക്കും

കൊല്ലം: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര പ്ര​ധാ​ന ക​നാ​ലി​ലൂ​ടെ 23ന് ​ജ​ല​വി​ത​ര​ണം തു​ട​ങ്ങും.
വെ​ള്ളം തു​റ​ന്ന് വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​നാ​ല്‍ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.