ക​രി​മ​ണ​ൽ മ​റി​ച്ച് വി​ൽ​പന; സിബിഐ അ​ന്വേ​ഷ​ിക്കണം: ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി
Monday, January 21, 2019 11:19 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ അ​റ​ബി​ക്ക​ട​ലി​ലെ തീ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ ഖ​ന​നം ന​ട​ത്തി​യ ക​രി​മ​ണ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് മ​റി​ച്ചു വി​റ്റ​തി​നെകു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​നമ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​മ ഹ​ർ​ജി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു.
പൊ​തുമേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ആ​യ ഐആ​ർഇ യു​ടെ​യും കെഎംഎ​ല്ലി​ന്‍റേയും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​രു​ടെ ഒ​ത്താ​ശ​യോ​ട് കൂ​ടി ഖ​ന​ന​മേ​ഖ​ല​യി​ലെ ക​രാ​ർ​കാ​രും​ട്രാ​ൻ​സ്പോ​ർ​ട്രേ​ഷ​ൻ എ​ടു​ത്ത ക​രാ​റു​കാ​രും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, പോ​ലീ​സ്, ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള ക്രി​മി​ന​ൽ സം​ഘം​ആ​ണ് ക​രി​മ​ണ​ൽ​ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ൽ നി​ൽക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തു നി​ന്നും മ​ണ്ണ് ഖ​ന​നം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ഇ​ല്ലെ​ങ്കി​ലും അ​വി​ടെ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ട ല​ക്ഷ​ക​ണ​ക്കി​ന് ട​ൺ ക​രി​മ​ണ്ണ് ആ​ണ് ആ​ല​പ്പു​ഴ, കൊ​ല്ലം തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഈ ​മാ​ഫി​യ സം​ഘ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.
കൊ​ല്ലം, ആ​ല​പ്പു​ഴ തീ​ര​ത്തു നി​ന്നു​ള്ള ക​രി​മ​ണ​ൽ ക​ട​ത്ത് രാ​ജ്യ സു​ര​ക്ഷ​ക്ക് ആ​പ​ത്താ​ണെ​ന്നു മു​ൻ​പ് ത​ന്നെ കേ​ന്ദ്ര സം​സ്ഥാ​ന സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ള്ള​താ​ണ്. ആ​യ​തി​നാ​ൽ തോ​ട്ട​പ്പ​ള്ളി ആ​റാ​ട്ടു​പു​ഴ ആ​ല​പ്പാ​ട് പ്രേ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള ക​രി​മ​ണ​ൽ ക​ള്ള ക​ട​ത്തി​നെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി ആ​യ സിബിഐ ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലേ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു എ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​നന്‍റ് ബോ​ബ​ൻ. ജി. ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ശി​വ​പ്ര​സാ​ദ്, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.