കാ​ട്ടി​ല്‍മേ​ക്ക​തി​ല്‍ ദേ​വീക്ഷേ​ത്ര​ം ഭ​ക്ത​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു
Monday, January 21, 2019 11:23 PM IST
പൊ​ന്മ​ന: ച​വ​റ പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പു​ന:​പ്ര​തി​ഷ്ഠാ ക​ര്‍​മ്മ​ത്തി​ന് ശേ​ഷ​മു​ള​ള ക്ഷേ​ത്ര ശ്രീ​കോ​വി​ലു​ക​ള്‍ ചു​റ്റ​മ്പ​ലം എ​ന്നി​വ​യു​ടെ സ​മ​ര്‍​പ്പ​ണം ന​ട​ന്നു.​
വ​ര്‍​ക്ക​ല ശി​വ​ഗി​രി മ​ഠം മു​ഖ്യആ​ചാ​ര്യ​ന്‍ പ്ര​കാ​ശാ​ന​ന്ദ സ്വാ​മി ശ്രീ​കോ​വി​ല്‍, ചു​റ്റ​മ്പ​ലം എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തി.​ വി​ശ്വാ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപി പ​റ​ഞ്ഞു.​ എംഎ​ല്‍എ​മാ​രാ​യ എ​ൻ.വി​ജ​യ​ന്‍​പി​ള​ള, ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍, മുൻമ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ര്‍, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശാ​ലി​നി, വാ​ര്‍​ഡം​ഗം സ​ജി​ത് ര​ഞ്ജ്, ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഹി​ദ് അ​ഹ​മ്മ​ദ്, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​നോ​ജ്. കെ. ​ജ​യ​ന്‍, ജ​ഗ​ദീ​ഷ്, ഭീ​മ​ന്‍ ര​ഘു, അ​നു സി​ത്താ​ര, പ്രി​യ​ങ്ക, സീ​മ.​ജി.​നാ​യ​ര്‍, ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി എ. ​പ്ര​സ​ന്ന​കു​മാ​ര്‍, പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി​യം​ഗം അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​
തു​ട​ര്‍​ന്ന് ഗാ​ന​മേ​ള​യും ന​ട​ന്നു. പു​ന​പ്ര​തി​ഷ്ഠാ ക​ര്‍​മ്മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ത​ന്ത്രി തു​റ​വൂ​ര്‍ പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ പ്രാ​യ​ശ്ചി​ത്താ​ദി ഹോ​മ​ക​ല​ശാ​ഭി​ഷേ​കം, പ​രി​ക​ല​ശാ​ഭി​ഷേ​കം തു​ട​ങ്ങി​യ പൂ​ജ​ക​ളും ന​ട​ന്നു.​ നി​ര​വ​ധി ഭ​ക്ത​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.​ ഫെ​ബ്രു​വ​രി 27 ന് ​മ​ണ്ഡ​ല​ക​ല​ശം ന​ട​ക്കും.