ഇ​ഞ്ച​വി​ള വൃ​ദ്ധ​സ​ദ​ന​ത്തി​ൽ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം നാ​ളെ
Monday, January 21, 2019 11:23 PM IST
കു​ണ്ട​റ: ഇ​ഞ്ച​വി​ള ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ഇ. ​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഡു​ലാ​ർ കി​ച്ച​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ‌ എം. ​മു​കേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 22 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ. ബ്ലോ​ക്കി​ന്‍റെ​യും മോ​ഡു​ലാ​ർ കി​ച്ച​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ല്ലാ മു​റി​ക​ളി​ലും മ്യൂ​സി​ക് സി​സ്റ്റം, ലി​ഫ്ട്, ജ​ന​റേ​റ്റ​ർ, സി​സ​ടി​വി, വാ​ട്ട​ർ ഫി​ൽ​ട്ട​ർ, പ​ബ്ലി​ക് അ​ഡ്ര​സിം​ഗ് സി​സ്റ്റം തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യൂ​ർ​വേ​ദ ഡോ​ക്ട​റു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്.