കാ​ര്യ​റ പീ​ഠി​ക​യി​ല്‍ ക്ഷേ​ത്ര​ത്തി​ൽ കെ​ട്ടു​കാ​ഴ്ച​ ഭക്തിസാന്ദ്രമായി
Monday, January 21, 2019 11:23 PM IST
കു​ന്നി​ക്കോ​ട്: ചി​ര​പു​രാ​ത​ന​വും ച​രി​ത്ര​പ്ര​സി​ദ്ധ​വു​മാ​യ കാ​ര്യ​റ പീ​ഠി​ക​യി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര തി​രു​വാ​തി​ര ഉ​ല്‍​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടു​കാ​ഴ്ച​യും എ​ഴു​ന്ന​ള​ത്തും ന​ട​ന്നു.​ കേ​ര​ള​ത്തി​ൽ അ​ര​യ​ന്ന​ങ്ങ​ള്‍ കെ​ട്ടി ആ​റാ​ടി​ക്കു​ന്ന ഏ​ക ക്ഷേ​ത്ര​മാ​ണ് പീ​ഠി​ക​യി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം.
പു​നഃ​പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക​ പൂ​ജ​ക​ള്‍​ക്ക് ദേ​വ​സ്വം ത​ന്ത്രി കോ​ക്കു​ള​ത്ത് മ​ഠ​ത്തി​ല്‍ വാ​സു​ദേ​വ​ര് വാ​സു​ദേ​വ​ര് മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു.​ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉ​ല്‍​സ​വ​ കെ​ട്ടു​കാ​ഴ്ച​യും എ​ഴു​ന്ന​ള​ത്തും ന​ട​ന്നു.​
മൂ​ല​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച കെ​ട്ടു​കാ​ഴ്ച പ​റ​യ​രു​വി​ള, എ​ല്‍പിഎ​സ് ജം​ഗ്ഷ​ന്‍ ചു​റ്റി എ​സ്എ​ന്‍ജം​ഗ്ഷ​ന്‍ വ​ഴി ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ സ​മാ​പി​ച്ചു.​ തു​ട​ര്‍​ന്ന് ദീ​പാ​രാ​ധാ​ന​യും ക​ള​മെ​ഴു​ത്തും പാ​ട്ടും ന​ട​ന്നു.​ രാ​ത്രി 11 മു​ത​ല്‍ എ​ഴു​ന്ന​ള​ത്തും വി​ള​ക്കും ഗു​രു​തി​യും ന​ട​ന്നു.​പ്ര​ദേ​ശ​ത്ത​ി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ഉ​ല്‍​സ​വ​കെ​ട്ടു​കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.