ന​വോ​ഥാ​ന നാ​യ​ക​ർ അ​നാ​ചാ​ര​ങ്ങ​ൾ ഇ​ല്ലാ​യ്മ ചെ​യ്ത​പ്പോ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​നി​ച്ചി​ട്ടി​ല്ല: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ
Monday, January 21, 2019 11:23 PM IST
കു​ണ്ട​റ: 1930ക​ളി​ൽ ജാ​തി മേ​ൽ​ക്കോ​യ്മ​യ്ക്കെ​തി​രെ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റേ​യും ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​യും മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ട്ട​ന​വ​ധി ന​വോ​ഥാ​ന നാ​യ​ക​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​തീ​യ​മാ​യ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ​യും തൊ​ട്ടു​കൂ​ടാ​യ്മ​യും തീ​ണ്ടി​ക്കൂ​ടാ​യ്മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കൊ​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​മ്പോ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ ജ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഷി​ബു ബേ​ബി​ജോ​ൺ ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് മു​ക്ക​ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നും മു​ത്ത​ലാ​ഖി​നും യൂ​ഡി​എ​ഫ് എ​തി​രാ​ണ്, യു​ഡി​എ​ഫ് വി​ശ്വ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും അ​തി​ന്‍റെ മ​റ​വി​ൽ അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ യു​ഡി​എ​ഫ് ഒ​രു​ക്ക​മ​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം റ്റി. ​സി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഷി​ബു ബേ​ബി​ജോ​ൺ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ അ​സീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലി​പ് കെ. ​തോ​മ​സ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പാ​ങ്ങോ​ട് സു​രേ​ഷ്, എം.​കെ അ​ൻ​സാ​രി, സ​ഹ​ജ​ൻ, കേ​ര​ള​പു​രം ല​ത്തീ​ഫ്, ഐ​സ​ഖ്,സ​ഹ​ജ​ൻ, ജെ. ​മു​ര​ളീ​ധ​ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഭി​മു​ഖം 25ന്

കൊല്ലം:​പ​ര​വൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 25ന് ​ന​ട​ക്കും. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ വെ​ള്ള​പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും, ആ​ധാ​ര്‍ കാ​ര്‍​ഡ്, സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ങ്കി​ല്‍ അ​തും​സ​ഹി​തം രാ​വി​ലെ 10ന് ​അ​ഭി​മു​ഖ​ത്തി​നാ​യി എ​ത്ത​ണം.