ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Tuesday, January 22, 2019 12:12 AM IST
പ​ത്ത​നാ​പു​രം: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. കു​ണ്ട​യം അ​ണ്ണാ​യി​വി​ള ജാ​സ്മി​ന്‍ മ​ന്‍​സി​ലി​ല്‍ റി​ട്ട. ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ബ്ദു​ള്‍ കു​ട്ടി ഹ​സ​ന്‍​(72)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഗാ​ന്ധി​ഭ​വ​ന് സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​റി​ല്‍ ത​ട്ടി ബൈ​ക്കി​ല്‍ നി​ന്നും വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​ബ്ദു​ള്‍ കു​ട്ടി​യെ സ​മീ​പ​വാ​സി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​മീ​ലാ ബീ​വി. മ​ക്ക​ള്‍: ജാ​സ്മി​ന്‍, ജ​സീ​ന, ഫൗ​സി​യ, അ​ന​സ്. മ​രു​മ​ക്ക​ള്‍: ഷെ​ഫീ​ക്, മു​റാ​ബ്ഖാ​ന്‍, അ​നീ​സ്, ഹു​മൈ​റാ ബീ​ഗം.