ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റർ ഭ​ര​ണ​ത്തി​ലേ​ക്ക്
Tuesday, January 22, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ​യി​ലെ ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റർ ഭ​ര​ണ​ത്തി​ലേ​ക്ക്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ ക​ലാ​വ​ധി അ​വ​സാ​നി​ക്കു​ം. വോ​ട്ട​ർ പ​ട്ടി​ക പോ​ലും യ​ഥാ​സ​മ​യം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണ സ​മി​തി​ക്ക് ക​ഴി​യാ​ത്ത​താ​ണ് പ്രശ്നമായത്. ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം ബാ​ങ്ക് ഭ​ര​ണ​ത്തെ​പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തി​ന് പു​റ​മേ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്ര​തി​കൂ​ല​മാ​കും. അ​തി​നി​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ൾ ബാ​ങ്കി​ൽ ന​ട​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.വോ​ട്ട​ർ പ​ട്ടി​ക​യും വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കോ​പ്പി​യും മ​റ്റും ന​ൽ​കാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​ക്കൊ​ണ്ട് സ​ഹ​ക​ര​ണ വ​കു​പ്പ് ജ​നു​വ​രി 20ന് ​ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സ​മി​തി​യേ​യോ അ​ല്ലെ​ങ്കി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​റേ​യോ ബാ​ങ്ക് ഭ​ര​ണം ഏ​ൽ​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.