എ​ഫ് സോ​ണ്‍ നാ​ട​ക​മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങു​വാ​ണ് പൂ​മ​ല ബി​എ​ഡ് സെ​ന്‍റ​ർ
Tuesday, January 22, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി എ​സ് എ​ൻ കോ​ള​ജി​ൽ ന​ട​ന്ന കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ പൂ​മ​ല ബി ​എ​ഡ് സെ​ന്‍റ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ’പെ​ണ്ണ​മ്മ’ എ​ന്ന നാ​ട​കം ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ അ​മ്മ​യു​ടെ വാ​ക്കു​ക​ൾ പ​ല​പ്പോ​ഴും കാ​ഴ്ച​ക്കാ​രു​ടെ മി​ഴി​ക​ളെ ഈ​റ​നാ​ക്കി.
യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ സാ​ധാ​ര​ണ​കാ​ണാ​റു​ള്ള അ​മ​ച്വ​ർ​നാ​ട​ക​ങ്ങ​ളു​ടെ തി​യറ്റ​ർ സ​ങ്കേ​ത​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു പെ​ണ്ണ​മ്മ​യി​ലെ ദൃ​ശ്യ​ചാ​രു​ത​ക​ൾ.
പ​ഴ​മ​യും പു​തു​മ​യും ഇ​ഴ​ചേ​രു​ന്ന രം​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും നാ​ട​ക​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള​താ​ക്കി.
അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വേ​രു​ക​ൾ പ​ട​ർ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​ന്‍റെ അ​ന്ത​ര​ഫ​ല​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ മൊ​ത്തം വി​ഷ​യ​മാ​ണ​തെ​ന്ന് കാ​ഴ്ച​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യ​താ​ണ് നാ​ട​ക​ത്തി​ന്‍റെ വി​ജ​യം.
സി​ഗ്ന​ൽ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ പൂ​മ​ല ബി ​എ​ഡ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ മു​ന്പും എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.
ഇ​ത്ത​വ​ണ അ​ര​ങ്ങി​ലെ​ത്തി​യ​ത് എം.​ആ​ർ. സൗ​മ്യ, എ.​ആ​ർ. അ​തു​ല്യ, മെ​റി​ൻ ഷാ​ജി, ഐ​വി വി​ത്സ​ൻ, പി.​സി. ശ്വേ​ത, അ​ഖി​ല രാ​ജ്, സി.​എ​സ്. ശ്യാ​മ, എം.​എ​സ്. നീ​തു എ​ന്നി​വ​രാ​ണ്.
പെ​ണ്ണ​മ്മ​യാ​യി വേ​ദി​യി​ലെ​ത്തി​യ സൗ​മ്യ മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എ. ​ശാ​ന്ത​കു​മാ​റാ​ണ് നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്.
അ​ശോ​ക് ബ​ത്തേ​രി​യാ​ണ് സം​വി​ധാ​യ​ക​ൻ.
ആ​റ് നാ​ട​ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​വേ​ദി​യി​ലെ​ത്തി​യ​ത്.