അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ
Tuesday, January 22, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്ക​വ​രു​ന്ന അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ടാ​ല​ന്‍റ് സേ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പി​ന് 2018-19 അ​ധ്യ​യ​ന വ​ർ​ഷം നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 23ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​ത്സ​ര പ​രീ​ക്ഷ ന​ട​ത്തും. കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം 50,000 രൂ​പ​യി​ൽ ക​വി​യ​രു​ത്. പ്രാ​ക്ത​ന ഗോ​ത്ര വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​രു​മാ​ന പ​രി​ധി ബാ​ധ​ക​മ​ല്ല. അ​പേ​ക്ഷാ ഫോ​റം ഐ​ടി​ഡി​പി സി​വി​ൽ സ്റ്റേ​ഷ​ൻ ക​ൽ​പ്പ​റ്റ, ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി നാ​ല് വ​രെ ക​ൽ​പ്പ​റ്റ ഐ​ടി​ഡി​പി ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും സ്വീ​ക​രി​ക്കും. നി​ശ്ചി​ത തി​യ​തി ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന​തോ പ​രാ​മ​ർ​ശി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തോ ആ​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വയ്ക്കേ​ണ്ട​തി​ല്ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം, 10-ാം ക്ലാ​സ് വ​രെ​യു​ള്ള പ്ര​തി​മാ​സ സ്റ്റൈ​പ്പ​ന്‍ഡ്, ട്യൂ​ഷ​ൻ ഫീ​സ്എ​ന്നി​വ ല​ഭി​ക്കു​ന്ന​താ​ണ്.