മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ൾ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 22, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളു​ക​ളി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ലെ വി​ദ്യാ​ർ​ഥിക​ളി​ൽ നി​ന്നും നി​ശ്ചി​ത ഫോ​മിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​ക്കോ​ട് ഇ​ടു​ക്കി മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളു​ക​ളി​ൽ ആ​റാം ക്ലാ​സി​ലും മ​റ്റ് എം​ആ​ർ​എ​സു​ക​ളി​ൽ അ​ഞ്ചാം ക്ലാ​സി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്ക് (കാ​ട​ർ, കൊ​റ​ഗ​ർ, കാ​ട്ടു​നാ​യ്ക്ക, ചോ​ല​നാ​യ്ക്ക, കു​റു​ന്പ​ർ) വ​രു​മാ​ന​പ​രി​ധി ബാ​ധ​ക​മ​ല്ല. അ​പേ​ക്ഷ ജാ​തി, വ​രു​മാ​നം, ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന ക്ലാ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം പൂ​താ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി, ചീ​ങ്ങേ​രി, നൂ​ൽ​പ്പു​ഴ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലും ഫെ​ബ്രു​വ​രി 10 വ​രെ സ്വീ​ക​രി​ക്കും.

ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഞ്ചൂ​ർ മേ​ഖ​ല​യി​ലെ കു​ന്ത​ക്ക​ടു​ത്ത വെ​ള്ള​ത്തി​ക​ന്പ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ത​ഹ​സി​ൽ​ദാ​ർ ആ​ന​ന്ദി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​വൈ​എ​സ്പി ശ​ങ്കു, സി​ഐ ദൗ​ല​ത്തു​ന്നീ​സ, റേ​ഞ്ച​ർ ശ​ര​വ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.