എ​ൻ​ജി​നി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Tuesday, January 22, 2019 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള അ​യ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ബ​ത്തേ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചെ​റു​കി​ട വെ​ൽ​ഡിം​ഗ് വ്യ​വ​സാ​യ മേ​ഖ​ല നേ​രി​ടു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.
കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ജി ജോ​ർ​ജ് ക്ലാ​സെ​ടു​ക്കും. പ്ര​ള​യ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കു​ള്ള സ​ഹാ​യം സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.
പു​തി​യ ഭാ​ര​വാ​ഹി​ക​ളേ​യും തെ​ര​ഞ്ഞെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ച​രി​വു​പു​ര​യി​ടം, ജി. ​ഗോ​പ​കു​മാ​ർ, ഹാ​രി​സ് ക​ന്പ​ള​ക്കാ​ട്, സ​ന്തോ​ഷ്, ഗി​രീ​ഷ്, ബാ​ബു, രാ​ജേ​ഷ് മാ​ർ​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.