സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Tuesday, January 22, 2019 12:27 AM IST
മാ​ന​ന്ത​വാ​ടി: സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നും പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്ദ് മാ​താ ദേ​വാ​ല​യ​ത്തി​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചു. വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് 1,05,97,616 രൂ​പ​യും പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ന് 1,00,10,616 രൂ​പ​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഫ​ണ്ട് അ​നു​വ​ദി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും മു​ൻ​കൈ എ​ടു​ത്ത കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തേ​യും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​റും ദേ​വാ​ല​യ ഭാ​ര​വാ​ഹി​ക​ളും അ​ഭി​ന​ന്ദി​ച്ചു.
പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ​റ​ന്പി​ൽ, വ​ള്ളി​യൂ​ർ​ക്കാ​വ് ദേ​വ​സ്വം ട്ര​സ്റ്റി ഏ​ച്ചോം ഗോ​പി, ജോ​ണ്‍ വാ​ലേ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.