യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം നാ​ളെ
Tuesday, January 22, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ജി​ല്ല​യി​ലും ഉ​പ​രോ​ധം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി സ്തം​ഭി​പ്പി​ച്ച് രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെ​യാ​ണ് ഉ​പ​രോ​ധം. ഇ.​ടി. മു​ഹ​മ്മ​ദ്ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന​ത്ത് ഭ​ര​ണ​സ്തം​ഭ​നം തു​ട​രു​ക​യാ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ സു​പ്രീം കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും നേ​രെ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​ക​യാ​ണ്.
സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തി​നും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ത്താനും സ​ർ​ക്കാ​ർ ത​ന്നെ മു​ൻ​കൈ എ​ടു​ക്കു​ക​യാ​ണ്.
പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം ജി​ല്ല​യി​ൽ പ​രാ​ജ​യ​മാ​ണ്. 2251 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. 722 വീ​ടു​ക​ൾ തകർന്നു. കു​റ​ച്ചു​പേ​ർ​ക്കു​മാ​ത്ര​മാ​ണ് ഒ​രു ഗ​ഡു ധ​ന​സ​ഹാ​യം ല​ഭി​ച്ച​ത്. വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നത് വാ​ഗ്ദാ​നം മാ​ത്ര​മാ​യി ഒ​തു​ങ്ങി. 2000 ഹെ​ക്ട​ർ സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ഏ​ക്ക​റി​ന് 400 രൂ​പ​ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
ഏ​ഴേ​കാ​ൽ ല​ക്ഷം വാ​ഴ​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. 25 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച​ത്.
എ​ന്നാ​ൽ കാ​ര്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. കാ​പ്പി, കു​രു​മു​ള​ക്, അ​ട​ക്ക തു​ട​ങ്ങി​യ വി​ള​ക​ളു​ടെ ഉ​ത്​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​ത്.
ചെ​റു​കി​ട ഇ​ട​ത്ത​രം ക​ർ​ഷ​ക​രാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ജി​ല്ല​യി​ൽ ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളാ​നും ദീ​ർ​ഘ​കാ​ല പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ടി​ന്‍റെ സ്വ്പ​ന പ​ദ്ധ​തി​യാ​യ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.
ഏ​തോ ഏ​ജ​ൻ​സി ന​ട​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മ്മാ​ണം ത​ട​യാ​നാ​ണ് ശ്ര​മം.
വ​യ​നാ​ടി​ന്‍റെ റെ​യി​ൽ സ്വ​പ്നം ത​ക​ർ​ത്ത​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ. ​ശ്രീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കാ​തെ റെ​യി​ൽ പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ട​ക്കി.
വ​യ​നാ​ടി​നെ ജ​യി​ലി​ന് സ​മാ​ന​മാ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ സ​മ​ര​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി. ആ​ലി, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, വി.​എ. മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.