പ​രാ​തി പ​രി​ഹാ​ര സ​മി​തി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: വ​നി​താ ക​മ്മീ​ഷ​ൻ
Tuesday, January 22, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ രൂ​പീ​ക​രി​ച്ച പ​രാ​തി പ​രി​ഹാ​ര സ​മി​തി​ക​ൾ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മ​ജീ​ദ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ​ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി രൂ​പ​വ​ത്ക​രി​ച്ച സ​മി​തി​ക​ൾ പ​ല​തും നി​ഷ്ക്രി​യ​മാ​ണ്. ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സ​മാ​കു​ന്നു. മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള​ള ക​മ്മ​റ്റി​ക​ളാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.
പ​രാ​തി​ക​ൾ പോ​ലീ​സി​ന്‍റെ പ​രി​ഗ​ണ​യി​ലാ​ണെ​ന്നും പ​റ​ഞ്ഞു കൈ​യോ​ഴി​യു​ന്ന പ്ര​വ​ണ​ത​യും ചി​ല പ​രാ​തി പ​രി​ഹാ​ര സ​മി​തി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. വ്യ​ത്യ​സ്ത കേ​സു​ക​ളാ​യി ക​മ്മീ​ഷ​നു മു​ന്നി​ൽ വ​ന്ന മൂ​ന്ന് പ​രാ​തി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​താ ജീ​വ​ന​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നും പ​ര​സ്പ​ര ബ​ഹു​മാ​നം ന​ൽ​കാ​നും സാ​ധി​ക്ക​ണം. സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ത്രീ ​പു​രു​ഷ തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ത്താ​ൻ മാ​നേ​ജ്മെ​ന്‍റ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും എം.​സി ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു.
അ​ദാ​ല​ത്തി​ൽ 47 കേ​സു​ക​ളാ​ണ് വ​നി​താ​ക​മ്മീ​ഷ​ന്‍റെ മു​ന്പാ​കെ വ​ന്ന​ത്. പ​തി​നെ​ട്ട് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ഒ​രെ​ണ്ണ​ത്തി​ൽ പ്ര​ത്യേ​കം അ​ന്വേ​ഷ​ണ​വും ഒ​രെ​ണ്ണ​ത്തി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. വി​വി​ധ കാ​ര​ണ​ത്താ​ൽ 27 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഡോ.​ഷാ​ഹി​ദാ ക​മാ​ൽ, മി​നി മാ​ത്യൂ​സ്, ടി.​എ​സ്. ക​വി​ത, വി.​കെ. പ്രി​യ എ​ന്നി​വ​രും സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.