ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, January 22, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: മു​നി​സി​പ്പാ​ലി​റ്റി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ശ​ൽ നി​ലാ-2019 എ​ന്ന പേ​രി​ൽ സം​ഗീ​ത​നി​ശ ന​ട​ത്തു​ന്നു. 27 ന് ​വൈ​കി​ട്ട് 6.30 മു​ത​ൽ ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​ത് നി​ർ​ധ​ന​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്ന​തി​നും ര​ണ്ട് കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നും ഇ​രു​പ​ത് കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി. മൂ​ന്ന് വ​ർ​ഷ​മാ​യി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും രോ​ഗി​ക​ൾ​ക്ക് ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. പ്ര​മു​ഖ ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ഷെ​രീ​ഫും ഫാ​സി​ല ഭാ​നു​വും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സം​ഗീ​ത​നി​ശ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി.​എം. റ​ഷീ​ദ്, മു​സ്ത​ഫ, യു.​കെ. ഹാ​ഷിം, എം. ​സു​ൾ​ഫി​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.