ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി നെ​ല്ല് സം​ഭ​ര​ണം തു​ട​ങ്ങി
Tuesday, January 22, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൃ​ഷി​ക്കാ​രു​ടെ നെ​ല്ല് സം​ഭ​ര​ണം തു​ട​ങ്ങി.
നി​ല​വി​ൽ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ 16 രൂ​പ തോ​തി​ൽ എ​ടു​ക്കു​ന്പോ​ഴാ​ണ് കൃ​ഷി​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി ഒ​രു കി​ലോ നെ​ല്ലി​ന് 25 രൂ​പ തോ​തി​ൽ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്.
2017 -ലാ​ണ് ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി പാ​ര​ന്പ​ര്യ നെ​ൽ​വി​ത്ത് സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട​ൻ നെ​ൽ വി​ത്തി​ന​ങ്ങ​ളാ​യ തൊ​ണ്ടി, പാ​ൽ തൊ​ണ്ടി, കു​ഞ്ഞ​ൻ തൊ​ണ്ടി, വ​ലി​ച്ചൂ​രി, ചെ​ന്നെ​ല്ല്, ചോ​മാ​ല എ​ന്നി​വ​യും സു​ഗ​ന്ധ നെ​ല്ലി​ന​ങ്ങ​ളാ​യ മു​ള്ള​ൻ ക​ഴ​മ, ഗ​ന്ധ​ക​ശാ​ല എ​ന്നി​വ​യും ന​ൽ​കി​യ​ത്.
കൊ​യ്ത്തി​നു ശേ​ഷം ന​ൽ​കി​യ വി​ത്തി​ന്‍റെ ഇ​ര​ട്ടി വി​ത്ത് ക​ർ​ഷ​ക​ർ ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​ക്ക് തി​രി​ച്ച് ന​ൽ​കും. കൂ​ടാ​തെ ഗ​ന്ധ​ക​ശാ​ല, മു​ള്ള​ൻ ക​ഴ​മ എ​ന്നീ നെ​ല്ലി​ന​ങ്ങ​ൾ 45 രൂ​പ തോ​തി​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്. സം​ഭ​രി​ച്ച നെ​ല്ല് കു​ത്തി അ​രി​യാ​ക്കി വ​യ​നാ​ട​ൻ മ​ട്ട എ​ന്ന ബ്രാ​ൻ​ഡി​ൽ ബ്ര​ഹ്മ​ഗി​രി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്. ഈ ​വ​ർ​ഷം 300 ഏ​ക്ക​റി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. ഫോ​ണ്‍- 9744661572, 04936 248368.