ജോ​സ് കെ. ​മാ​ണി എം​പി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും
Tuesday, January 22, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക ര​ക്ഷ, മ​തേ​ത​ര ഭാ​ര​തം, പു​തി​യ കേ​ര​ളം എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്രയ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 28നാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബോ​യ്സ് ടൗ​ണി​ൽ യാ​ത്രയ്​ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് 2.30ന് ​ത​ല​പ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം മു​ത​ൽ ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് ബൈ​ക്ക് റാ​ലി ന​ട​ത്തു​ന്ന​തി​നും യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഉ​ട​നീ​ളം പ്ര​ച​ര​ണാ​ർ​ത്ഥം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ക​ട​ന​ത്തോ​ടു കൂ​ടി​യ സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​യി​രം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. പൂ​താ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കേ​ര​ള യാ​ത്ര​യി​ൽ നൂ​റ് പ്ര​വ​ർ​ത്ത​ക​രെ​യും അ​ന്പ​ല​വ​യ​ലി​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 200 പ്ര​വ​ർ​ത്ത​ക​രെ​യും മു​ട്ടി​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 200 പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ര​ണ്ട് അ​ധ്യാ​പ​ക​രെ അ​റ​സ്റ്റു ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഉൗ​ട്ടി ഗ​വ. കോ​ള​ജി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നാ​ഗേ​ന്ദ്ര​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രെ​യാ​ണ് ഉൗ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മൂ​ർ​ത്തി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​സ്പി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ കോ​ള​ജി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.