കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന​ ബാ​ങ്കി​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന്
Tuesday, January 22, 2019 12:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ൽ വ​യ​നാ​ട് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​നു​വ​ദി​ച്ച നാ​ല് ത​സ്തി​ക​ക​ൾ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് മു​ൻ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​പി​നാ​ഥ​ൻ അ​റി​യി​ച്ചു. ബാ​ങ്കി​ൽ ജോ​ലി​യി​ൽ തു​ട​രു​ന്ന നാ​ല് സി​പി​എം അ​നു​ഭാ​വി​ക​ൾ​ക്ക് അ​ത് വി​ന​യാ​കും. മ​രി​ച്ച ആ​ളി​നു​വേ​ണ്ടി​പോ​ലും ത​സ്തി​ക സൃ​ഷ്ടി​ച്ചു.
2012 ഫെ​ബ്രു​വ​രി ര​ണ്ടി​ന് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യ ബാ​ങ്കി​ന് വി​ഭ​ജ​ന​ത്തി​ന്‍റെ ത​ണ​ലി​ൽ ഉ​ത്ത​ര​വ് ഇ​ടാ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് അ​ധി​കാ​ര​മി​ല്ല. പ​ന​മ​രം ബാ​ങ്കി​ൽ ജോ​ലി ചെ​യ്ത ര​തീ​ഷ്കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ര​ജി​സ്ട്രാ​റി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്.
അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്. സ​ഹ​ക​ര​ണ നി​യ​മ പ്ര​കാ​രം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​നു​വ​ദി​ച്ച ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്താ​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ദു​രി​ത​ത്തി​ലാ​കു​ന്ന​ത് സി​പി​എം അ​നു​ഭാ​വി​ക​ളാ​യ ഭ​ര​ണ​സ​മി​തി നി​യ​മി​ക്കു​ക​യോ വി​ഭ​ജ​ന​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​മി​ല്ലാ​ത്ത ലി​നി ജോ​സ​ഫ്, കെ.​സി. ധ​ന്യ, വി​നോ​ദ് എ​ന്നി​വ​രാ​ണ്. അ​വ​രെ ദ്രോ​ഹി​ക്കാ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണ്. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​എ. ആ​ന്‍റ​ണി​യും പ​ങ്കെ​ടു​ത്തു.