ശാ​സ്ത്ര​പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 22, 2019 12:28 AM IST
മാ​ന​ന്ത​വാ​ടി: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ശാ​സ്ത്ര​പാ​ർ​ക്കു​ക​ളി​ൽ ആ​ദ്യ​ത്തേ​ത് മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശാ​സ്ത്ര​പ​ഠ​നം ര​സ​ക​ര​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ സ്വ​യം ചെ​യ്തു പ​ഠി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലാ​ണ് ശാ​സ്ത്ര​പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ശാ​സ്ത്ര​ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ത​ത്വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും നേ​ര​നു​ഭ​വ​ത്തി​ലൂ​ടെ അ​റി​വു​നി​ർ​മാ​ണ​ത്തി​ന് ഉ​ത​കു​ന്ന​താ​ണ് ശാ​സ്ത്ര​പാ​ർ​ക്ക്. മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര​ശി​ക്ഷ ജി​ല്ല​യി​ലെ ട്രെ​യ്ന​ർ​മാ​രു​ടെ​യും സി​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​സ്ത്ര​പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ത്ത​രം പാ​ർ​ക്ക് ഒ​രു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി​ക്കു പു​റ​മേ കു​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സ്, അ​ച്ചൂ​ർ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്ക് ഈ ​വ​ർ​ഷം ത​ന്നെ ത​യാ​റാ​ക്കും.
ജി​വി​എ​ച്ച്എ​സ്എ​സ് മാ​ന​ന്ത​വാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. തു​ള​സീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള, ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​എ​ൻ. ബാ​ബു​രാ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക ലി​ല്ലി മാ​ത്യു, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​അ​നി​താ​ബാ​യി, ജി​വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ അ​സീ​സ്, ബി​പി​ഒ കെ. ​സ​ത്യ​ൻ, വൈ​ത്തി​രി ബി​പി​ഒ എ.​കെ. ഷി​ബു, ശാ​സ്ത്ര​പാ​ർ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ബി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യി​ൽ ശാ​സ്ത്രാ​ധ്യാ​പ​ക​രു​ടെ സം​ഗ​മ​വും ശാ​സ്ത്ര​പാ​ർ​ക്കി​ന്‍റെ സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്തു.