പു​തി​യ കെ​ട്ടി​ടം നാ​ലു​നി​ല​യി​ൽ എ​ട്ടു​കോ​ടി രൂ​പ​യ്ക്ക് നി​ർ​മി​ക്കും
Tuesday, January 22, 2019 12:31 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ച​ന്ത​ക്കു​ന്ന് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ പൂ​ർ​ത്തി​യാ​യ​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്. ച​ന്ത​ക്കു​ന്നി​ലെ​ത്തി​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. നി​ല​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ര​ണ്ട​ര സെ​ന്‍റ് സ്ഥ​ലം സ​മീ​പ​ത്തെ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ഇ​തി​ന്‍റെ അ​തി​ർ​ത്തി വേ​ർ​തി​രി​ച്ചു. നി​ല​വി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​താ​യി കി​ട്ടു​ന്ന സ്ഥ​ല​ത്ത് മാ​ർ​ക്ക​റ്റ് നി​ര​മി​ക്കും. ഇ​പ്പോ​ഴു​ള്ളി​ട​ത്ത് നി​ന്ന് ടാ​ക്സി സ്റ്റാ​ൻ​ഡും കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്ക​ക്ക് മാ​റ്റും. മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​ത്യേ​ക വ​ഴി സൗ​ക​ര്യം ഉ​ണ്ടാ​വും. നി​ല​വി​ൽ മ​യ്യ​ന്താ​നി​യി​ലേ​ക്ക് സ്റ്റാ​ൻ​ഡി​ന​ക​ത്തു​കൂ​ടി​യാ​ണ് റോ​ഡു​ള്ള​ത്. ഇ​ത് അ​ട​ച്ച് അ​ങ്ങോ​ട്ട് മാ​ത്ര​മാ​യു​ള്ള വ​ഴി വീ​തി കൂ​ട്ടും.

വേ​ണ്ടി​വ​ന്നാ​ൽ അ​ന​ധി​കൃ​ത കെെ​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നു​ള്ള നോ​ട്ടീ​സ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ന​ൽ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ലു നി​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് എ​ട്ടു കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

89.02 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ഭാ​ഗം പാ​ർ​ക്കിം​ഗി​ന് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കും. ആ​റു​ബ​സു​ക​ൾ​ക്ക് വ​ന്ന് തി​രി​ച്ചു പോ​കാ​നു​ള്ള ട്രാ​ക്കു​ക​ളാ​ണു​ണ്ടാ​വു​ക. കേ​ര​ള അ​ർ​ബ്ബ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പറേ​ഷ​നാ​ണ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക വാ​യ്പ​യാ​യി ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ശേ​ഷം പ്ലാ​നി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ഗോ​പി​നാ​ഥ്, അം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​എ​സ്.​ആ​കാ​ശ്, എ​ൻ​ജി​നി​യ​ർ പി.​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.