പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: എ​ട്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Tuesday, January 22, 2019 12:31 AM IST
മ​ഞ്ചേ​രി: ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​ലു​കാ​ര​നെ പ​ല​ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ എ​ട്ടു പേ​രെ പോ​ലീ​സ്് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന. പൂ​ക്കൊ​ള​ത്തൂ​രി​നു സ​മീ​പ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി പ​ഠ​ന​ത്തി​ൽ പി​റ​കോ​ട്ടു പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്.
ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മി​ഠാ​യി ന​ൽ​കി കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ​രാ​തി​യി​ൽ എ​ട്ടു പേ​ർ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.
പ്ര​തി​ക​ളി​ൽ 22 മു​ത​ൽ 50 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കും. സി​ഐ എ​ൻ.​ബി ഷൈ​ജു​വാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.