പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം
Tuesday, January 22, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം ഫെ​ബ്രു​വ​രി ഒ​ൻ​പ​ത്, 10 തി​യ​തി​ക​ളി​ൽ കീ​ഴാ​റ്റൂ​രി​ൽ ന​ട​ക്കും. പൂ​ന്താ​നം ഇ​ല്ല​ത്ത് നി​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, ചി​ത്ര​ക​ലാ ക്യാ​ന്പ്, പൂ​ന്താ​നം കാ​വ്യാ​ർ​ച്ച​ന, സാ​ഹി​ത്യ സ​മ്മേ​ള​നം, ക​വി​സ​ദ​സ്, പൂ​ന്താ​നം ക​വി​താ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.
സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നു പു​റ​മെ സാ​ഹി​ത്യ​കാ​ര·ാ​രാ​യ ബ​വ ചെ​ല്ല​ദു​രൈ (ത​മി​ഴ്), പ്ര​ഭാ​വ​ർ​മ, പി.​കെ. പാ​റ​ക്ക​ട​വ്, അ​ശോ​ക​ൻ ച​രു​വി​ൽ, ത​നൂ​ജ ഭ​ട്ട​തി​രി, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, പി.​കെ.​ഗോ​പി, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഒ​ൻ​പ​തി​ന് വൈ​കിട്ട് അ​ഞ്ചി​നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സി​ഹി​ത്യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​വൈ​കീ​ട്ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എംഎ​ൽഎ​മാ​രാ​യ എ.​പി.​അ​നി​ൽ കു​മാ​ർ, എം.​ഉ​മ്മ​ർ, പി.​അ​ബ്ദു​ൽ ഹ​മീ​ദ്, കെ.​എ​ൻ.​എ ഖാ​ദ​ർ, മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ, ഗു​രു​വാ​യൂ​ർ ദേ​വ​സം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്, കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ടി.​കെ.​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ക​വി ക​ട​മ്മ​നി​ട്ട​യു​ടെ കി​രാ​തം ഇ​തി​വൃ​ത്ത​മാ​ക്കി കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന അ​ണ്ട​ർ ദി ​ട്രീ നൃ​ത്ത-​സം​ഗീ​ത ഫ്യൂ​ഷ​ൻ, സി​നി ആ​ർ​ടി​സ്റ്റ് ഹ​രി​ശ്രീ യു​സ​ഫ്, ക​ലാ​ഭ​വ​ൻ അ​നി​ൽ​കു​മാ​ർ സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ​സം​ഗീ​ത പ​രി​പാ​ടി, മു​ര​ളി കീ​ഴാ​റ്റൂ​രും സം​ഘ​വും ഒ​രു​ക്കു​ന്ന ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം നൃ​ത്ത ശി​ൽ​പം എ​ന്നി​യും ഉ​ണ്ടാ​കും.