രോ​ഗം ത​ള​ർ​ത്തി​യ​വ​ർ​ക്കു കൈ​ത്താ​ങ്ങാ​യി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ
Tuesday, January 22, 2019 12:31 AM IST
ക​രു​ളാ​യി: രോ​ഗം ത​ള​ർ​ത്തി​യ​വ​ർ​ക്കു കൈ​താ​ങ്ങാ​യി ക​രു​ളാ​യി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഒ​രു ദി​നം മാ​റ്റി​വ​ച്ചു.​ക​രു​ളാ​യി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ ഓ​ട്ടോ​ക​ളു​ടെ​യും ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ക​രു​ളാ​യി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​നു ന​ൽ​കും. പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം മു​ന്നോ​ട്ടു വ​ച്ച​പ്പോ​ൾ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലാ​തെ ക​രു​ളാ​യി​ലെ മു​ഴു​വ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. മു​ഴു​വ​ൻ ഓ​ട്ടോ​ക​ളു​ടെ​യും വ​രു​മാ​നം ഇ​ന്നു പാ​ലി​യേ​റ്റീ​വി​ന് ന​ൽ​കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​രു​ളാ​യി സം​യു​ക്ത ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ്കു​ട്ടി, റ​സാ​ക്ക്, ജോ​സ്, മു​ഹ​മ്മ​ദ്, അ​യൂ​ബ്, ഹ​രി, ഫാ​രി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.