കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച: ഗ​വ​ർ​ണ​ർ​ക്ക് എ​ൽ​ജെ​ഡി ഭീ​മ​ഹ​ർജി ന​ൽ​കും
Tuesday, January 22, 2019 12:31 AM IST
ക​രു​വാ​ര​ക്കുണ്ട്: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​ക്കി​ട​യാ​ക്കു​ന്ന തെ​റ്റാ​യ ന​യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) സം​സ്ഥാ​ന ക​മ്മി​റ്റി ഗ​വ​ർ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഭീ​മ​ഹ​ര​ജി​യു​ടെ ഭാ​ഗ​മാ​യി എ​ൽ​ജെ​ഡി പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് ന​ട​ന്ന ഒ​പ്പു​ശേ​ഖ​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​സി ഫി​റോ​സ്ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പെ​ട്ട കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ ന​ഷ്ടം നി​ക​ത്തു​ന്ന​തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, ബാ​ങ്കു​ക​ൾ​ക്കു നേ​രി​ട്ടു ജ​പ്തി അ​ധി​കാ​രം ന​ൽ​കു​ന്ന സ​ർ​ഫാ​സി നി​യ​മം പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ലാ​ഭാ​വ​കാ​ശം ന​ൽ​കു​ക, കാ​ർ​ഷി​ക വി​ല​സ്ഥി​ര​താ ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്തു​ക, റ​ബ​ർ കാ​ർ​ഷി​ക വി​ള​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, റ​ബ​റി​നു 200 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ക, നെ​ല്ലി​നു താ​ങ്ങു​വി​ല 30 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, കാ​പ്പി, കു​രു​മു​ള​ക് ക​ർ​ഷ​ക​രെ​യും ക്ഷീ​ര, മ​ത്സ്യ ക​ർ​ഷ​ക​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ന​യ​ങ്ങ​ൾ പു​ന:​പ​രി​ശോ​ധി​ക്കു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജ​നു​വ​രി 31 നാ​ണ് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ഗ​വ​ർ​ണ​ർ​ക്ക് ഭീ​മ​ഹ​ര​ജി ന​ൽ​കു​ന്ന​ത്. ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​പി മു​ക്താ​ർ നി​ഹാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ​ജെ​ഡി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​പി മോ​ഹ​ൻ​രാ​ജ്, എ​ൻ.​ടി ഉ​മ്മ​ർ, അ​ൻ​വ​ർ ക​ണ്ണ​ചെ​ത്ത്, അ​സീ​സ് ചു​ര​ക്കാ​വ്, സ​ക്ക​റി​യ പ​യ്യ​പ​റ​ന്പ്, അ​ൻ​സാ​ർ പാ​ല​പ്ര, ഷാ​ഫി പ​ഠാ​ര​ക്കു​ന്ന് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.