അ​മ​ര​ന്പ​ല​ത്ത് ആ​ടുച​ന്ത സം​ഘ​ടി​പ്പി​ച്ചു
Tuesday, January 22, 2019 12:31 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ട് ച​ന്ത സം​ഘ​ടി​പ്പി​ച്ചു. ആ​ട് ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും മി​ക​ച്ച ആ​ടു​ക​ളെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഇ​ന​മാ​യ മ​ല​ബാ​റി ആ​ടു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ച​ന്ത ന​ട​ത്തി​യ​ത്. വ​യ​നാ​ട് ബ​ത്തേ​രി​യി​ലെ ഫാ​മി​ൽ നി​ന്നു 86 ആ​ടു​ക​ളു​മാ​യാ​ണ് ക​ർ​ഷ​ക​ർ എ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ ആ​ടു​ക​ളെ ക​ർ​ഷ​ക​ർ തെ​രെ​ഞ്ഞെ​ടു​ത്തു വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​മ​ര​ന്പ​ലം മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന ആ​ടു ച​ന്ത അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് മു​നീ​ഷ ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​പി.​ഹം​സ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഒ.​ഷാ​ജി, അ​നീ​ഷ് ക​വ​ള​മു​ക്ക​ട്ട, പി.​എം.​ബി​ജു, അ​ജി​ഷ, ബി​ന്ദു​പ​ള്ളാ​ട്ട്, സു​ധാ​മ​ണി, ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തി​നി​ടെ വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ എ​ത്തി​ച്ച ആ​ടു​ക​ൾ​ക്കു മ​തി​യാ​യ തൂ​ക്ക​മി​ല്ലെ​ന്നു ആ​രോ​പി​ച്ചു ചി​ല​ർ രം​ഗ​ത്തു​വ​ന്ന​തു വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. ഒ​ടു​വി​ൽ ആ​ടു​ക​ളെ തൂ​ക്കം നോ​ക്കി വി​ത​ര​ണം ന​ട​ത്തി​യ​തോ​ടെ പ്ര​ശ്നം അ​വ​സാ​നി​ക്കു​ക​യും ച​ന്ത സ​ജീ​വ​മാ​വു​ക​യും ചെ​യ്തു.