വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ കെ​ട്ടി​ടം ഉദ്ഘാ​ട​നം ചെയ്തു
Tuesday, January 22, 2019 12:33 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു ആ​ർ​എം​എ​സ്എ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 86 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച എ​ട്ടു ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഹൈ​ടെ​ക് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം, ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച സ്കൂ​ൾ അ​ങ്ക​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷേ​ള​ർ​ളി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​ർ​ഷി​ക അ​ധ്യാ​പി​ക​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ സ്കൂ​ളി​ലെ രാ​ജി എം. ​ജോ​ർ​ജി​നു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും സ്വ്പീ​ക്ക​ർ നി​ർ​വ​ഹി​ച്ചു.
പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി പു​ന്ന​ക്ക​ൽ, ബ്ലോ​ക്ക് മെം​ബ​ർ കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി​പോ​ൾ, സു​നി​ത മ​നോ​ജ്, കെ.​എം. കു​ര്യാ​ക്കോ​സ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. മോ​ഹ​ൻ​ദാ​സ്, സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.