എ​ക്സ്-​റേ യൂ​ണി​റ്റ് നേ​ര​ത്തെ അ​ട​യ്ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Tuesday, January 22, 2019 12:33 AM IST
നി​ല​ന്പൂ​ർ: ജീ​വ​ന​ക്കാ​രു​ടെ കു​റ​വു മൂ​ലം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ക്സ്-​റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ഉ​ച്ച​ക്ക് ര​ണ്ടു വ​രെ മാ​ത്രം. ഇ​തോ​ടെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.
ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്തേ​ണ്ട​തു എ​ച്ച്എം​സി​യാ​ണെ​ന്നു ഡി​എം​ഒ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം എ​ക്സ്-​റേ യൂ​ണി​റ്റ് ഉ​ച്ച​ക്ക് ശേ​ഷം അ​ട​ച്ചി​ടേ​ണ്ടി വ​രു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന എ​ച്ച്എം​സി യോ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.
എ​ന്നാ​ൽ എ​ച്ച്എം​സി യോ​ഗം പ​ക​രം ആ​ളെ എ​ടു​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ച്ച്എം​സി അം​ഗം ബി​നോ​യ് പാ​ട്ട​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.