ബ​ഡ്സ് സ്കൂ​ളി​ന് ബ​സ് കൈ​മാ​റി
Tuesday, January 22, 2019 12:33 AM IST
നി​ല​ന്പൂ​ർ: വ​ല്ല​പ്പു​ഴ​യി​ലെ ബ​ഡ്സ് സ്കൂ​ളി​ന് പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സ് കൈ​മാ​റി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ത​ന്നെ​യാ​ണ് ബ​സ് കൈ​മാ​റി​യ​ത്. ബ​ഡ്സ് സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ഉ​മ്മ​ർ അ​ധ്യ​ക്ഷ​നാ​യി.
പ്ര​ഥ​മാ​ധ്യാ​പി​ക എ​ൻ.​സി.​സു​ഹ​റ ബീ​വി, ന​ഗ​ര​സ​ഭാം​ഗം പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​ടി.​എ.​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ, എം​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജ​യ​ശ്രി, സു​മോ​ദ് മാ​ത്യൂ, ജെ​യ്സ​ണ്‍ റോ​സ്ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.