എ​ൻ​ഡി​ആ​ർ​എ​ഫ്് സം​ഘം ജി​ല്ല​യി​ൽ
Tuesday, January 22, 2019 12:33 AM IST
മ​ല​പ്പു​റം: ദു​ര​ന്ത നി​വാ​ര​ണ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും പ്ര​ള​യാ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ര​ന്ത സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​(എ​ൻ​ഡി​ആ​ർ​എ​ഫ്് )യു​ടെ സം​ഘം ജി​ല്ല​യി​ലെ​ത്തി. ആ​ർ​ക്കോ​ണ​ത്ത് നി​ന്നു എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​ക​മാ​ൻ​ഡ​ർ എ.​കെ അ​മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ലെ​ത്തി​യ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​മാ​യും ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ആ​ഘാ​ത​മു​ണ്ടാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 31 വ​രെ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഭാ​വി​യി​ൽ ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ദൗ​ത്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളും ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കും. ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.
ജി​ല്ലാ​ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ മാ​പ്പു​ക​ളും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കും. മ​റ്റു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​ള​യം​നാ​ശം വി​ത​ച്ച പൊ​ന്നാ​നി, തി​രൂ​ർ താ​ലൂ​ക്കു​ക​ളി​ൽ സം​ഘം ഇ​ന്നു സ​ന്ദ​ർ​ശ​നം ന​ട​ത്തും. രാ​വി​ലെ പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന സം​ഘം പു​റ​ത്തൂ​ർ, വെ​ളി​യം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.
നാ​ളെ പൊ​ന്നാ​നി എംഇഎ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കും. 25നു ​കോ​ട്ട​യ്ക്ക​ൽ രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി. 24നു ​ത​വ​നൂ​രി​ലെ ഓ​ൾ​ഡ് ഏ​ജ് ഹോം ​സ​ന്ദ​ർ​ശി​ക്കു​ന്ന ദു​ര​ന്ത​നി​വാ​ര​ണ സം​ഘം 26നു ​മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​നും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജും സ​ന്ദ​ർ​ശി​ക്കും. 27നു് ​ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ലാ​ണ് സ​ന്ദ​ർ​ശ​നം. 28നു ​നി​ല​ന്പൂ​രി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ചെ​ട്ടി​യ​ന്പാ​റ മ​തി​ൽ​മൂ​ല കോ​ള​നി സ​ന്ദ​ർ​ശി​ക്കും. നി​ല​ന്പൂ​ർ, ക​രു​വാ​ര​കു​ണ്ട്, ക​ൽ​ക്കു​ണ്ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 29നു ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. 30നു ​നി​ല​ന്പൂ​ർ മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. 31നു ​ജി​ല്ലാ ക​ള​ക്ട​റു​മാ​യും ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കും.