പ്രീ-​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് തു​ട​ങ്ങി
Tuesday, January 22, 2019 12:34 AM IST
നി​ല​ന്പൂ​ർ: പ്രീ-​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​നം നി​ല​ന്പൂ​രി​ൽ തു​ട​ങ്ങി. വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 40 പ്രീ-​പ്രൈ​മ​റി അ​ധ്യാ​പ​ക​രാ​ണെ​ത്തി​യ​ത്. അ​ടു​ത്ത ബാ​ച്ചി​ലും 40 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. മൂ​ന്ന് ദി​വ​സ​മാ​ണ് ഒ​രു ബാ​ച്ചി​ന് പ​രി​ശീ​ല​നം ന​ൽ​കു​ക. പ്രീ-​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ ഏ​കീ​കൃ​ത പ​ഠ​ന സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് പ​രി​ഷ്ക​രി​ച്ച പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ക​രി​ക്കു​ലം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​ന്പൂ​ർ ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടൂ​ർ എ.​ഇ.​ഒ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ബാ​ബു വ​ർ​ഗീ​സ്, നി​ല​ന്പൂ​ർ ബി​പി​ഒ. കെ.​ജി.​മോ​ഹ​ന​ൻ, പ​രി​ശീ​ല​ക പി.​ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.