ചൊ​വ്വാ​ണ സ്കൂ​ളി​ൽ ജെെവ​വൈ​വി​ധ്യ ഉ​ദ്യാ​നം ഉ​ദ്ഘ​ാട​നം ചെയ്തു
Tuesday, January 22, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചൊ​വ്വാ​ണ ജി​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​നു പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​യി. ശ​രി​യാ​യ പാ​ഠ​പു​സ്ത​കം പ്ര​കൃ​തി​യാ​ണെ​ന്നും പ്ര​കൃ​തി ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ പാ​ഠ​പു​സ്ത​ക​വും എ​ന്ന ആ​ശ​യ​മാ​ണ് ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ന്‍റെ സന്ദേശം. ഒൗ​ഷ​ധ വ​നം, ശ​ല​ഭോ​ദ്യാ​നം, കി​ളി​ക്കൂ​ട്, മീ​ൻ​കു​ളം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഉ​ദ്യാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​യ​റാം ഉ​ദ്യാ​ന​ത്തി​ന്‍റെ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ന​ജ്മു​ന്നി​സ ച​ക്കും​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി, മെം​ബ​ർ​മാ​രാ​യ മു​ജീ​ബ്, രാ​ജി, പി​ടി​എ അം​ഗം അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തെ​ക്കു​റി​ച്ച് ദി​നേ​ശ​ൻ ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സൈ​ന​ബ സ്വാ​ഗ​ത​വും അ​ഭി​ലാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.