മ​ദ്യ വി​രു​ദ്ധ സ​മി​തി ഫ​ണ്ട്: കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, January 22, 2019 12:37 AM IST
തി​രു​വ​മ്പാ​ടി: കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മ​ിറ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട് രൂ​പീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ത​യ്യാ​റാ​ക്കി​യ കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. ബി​ഷ​പ് മാ​ർ റെമി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ വ​ഴി​യാ​ണ് കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ം മു​മ്പ് വി​ദ്യാ​ല​യ​ങ്ങ​ൾ വ​ഴി സ​മാ​ഹ​രി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗിച്ചാ​ണ് ഇ​തു​വ​രെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ, യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണം, വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബു​ക​ളു​ടെ രൂ​പീ​ക​ര​ണം, ക്ലാ​സു​ക​ൾ തു​ട​ങ്ങി​യവ ന​ട​ത്തുന്ന​ത്.