സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ക്ക​ണം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Tuesday, January 22, 2019 12:37 AM IST
വ​ട​ക​ര: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. വ​ട​ക​ര സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് പു​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​നു വെ​ളി​യി​ലെ പ്ര​ശ​സ്ത​ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ ശ​ക്തി വ​ള​ർ​ത്തി​യെ​ടു​ക്കു​കയാ​ണ് പ്ര​ധാ​നം. സി​വി​ൽ സ​ർ​വീ​സ് ബാ​ലി​കേ​റാ​മ​ല​യ​ല്ലെ​ന്നും പ​ര​മാ​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് യു​വ​തീ യു​വാ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
സി.​കെ. നാ​ണു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ധ​ര​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റീ​നാ ജ​യ​രാ​ജ്, വി. ​ഗോ​പാ​ല​ൻ, പി. ​അ​ശോ​ക​ൻ, ഡി​ഇ​ഒ സി. ​മ​നോ​ജ്കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. അ​ജി​ത്ത്, എ​ട​യ​ത്ത് ശ്രീ​ധ​ര​ൻ, പി. ​അ​ജി​ത്ത്, കെ.​മ​ധു​സൂ​ദ​ന​ൻ, പ്രി​ൻ​സി​പ്പ​ൽ പി. ​സ​ലി​ൽ, സു​രേ​ഷ് ചെ​റി​യാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.