സി​പി​എം ന്യൂ​ന​പ​ക്ഷ​ത്തെ വോ​ട്ട് ബാ​ങ്കാ​യി മാ​ത്രം കാ​ണു​ന്നു: മു​ല്ല​പ്പ​ള്ളി
Tuesday, January 22, 2019 12:37 AM IST
പേ​രാ​മ്പ്ര: സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നു​ള്ള സം​ഘ​ടി​ത ശ്ര​മ​മാ​ണ് പേ​രാ​മ്പ്ര​യി​ലെ പ​ള്ളി​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.
ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലേ​റി​ന് ഇ​ര​യാ​യ പേ​രാ​മ്പ്ര ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ചാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്ക​ങ്ങ​ൾ. ത​ല​ശേ​രി ക​ലാ​പ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ സി​പി​എം ന്യൂ​ന​പ​ക്ഷ​ത്തെ എ​ന്നും വോ​ട്ട്ബാ​ങ്കാ​യി മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മൗ​ലി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും എ​ടു​ത്ത നി​ല​പാ​ട് ത​ന്നെ​യാ​ണ് സി​പി​എം സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലീ​ഗ് ഓ​ഫീ​സി​ന് ക​ല്ലെ​റി​ഞ്ഞ​പ്പോ​ള്‍ പ​ള്ളി​ക്ക് പ​തി​ച്ച​താ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍ സി​പി​എ​മ്മി​ന് ക​ല്ലെ​റി​യാ​നു​ള്ള​താ​ണോ എ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ.​സി. കു​ട്ട്യാ​ലി , എ​ന്‍.​കെ. ഗ​ഫൂ​ര്‍, തൈ​ക്ക​ണ്ടി ഇ​ബ്രാ​യി, പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ന്‍, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, സി.​പി.​എ. അ​സീ​സ്, രാ​ജേ​ഷ് കീ​ഴ​രി​യൂ​ര്‍, രാ​ജ​ന്‍ മ​രു​തേ​രി, എ​ര​വ​ത്ത് മു​നീ​ര്‍, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, കെ.​കെ. വി​നോ​ദ​ന്‍, മ​നോ​ജ് എ​ടാ​ണി, പി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.