ഫാ. ​വ​ട്ടു​കു​ളം ഫു​ട്ബോ​ൾ: എം​വൈ​സി ക​ക്ക​യം സെ​മി​യി​ൽ
Tuesday, January 22, 2019 12:37 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എം​വൈ​സി ക​ക്ക​യം ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സോ​ക്ക​ർ എ​ഫ്സി തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.
ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജ് ഹെ​ൽ​പ്പ് ഡെ​സ്ക് ത​ല​യാ​ടു​മാ​യി ഏ​റ്റു​മു​ട്ടും.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാരണമെന്ന്

പേ​രാ​മ്പ്ര: കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കും പ​മ്പ് ഹൗ​സും ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ കാരണമെ​ന്ന് ക​രി​ക​ണ്ട​ൻ​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സ് പൊ​തു യോ​ഗം ആ​രോ​പി​ച്ചു.
പു​ഴ​യോ​ര​ത്ത് സ്ഥാ​പി​ച്ച വാ​ട്ട​ർ ടാ​ങ്കും പ​മ്പ് ഹൗ​സും ആ​ണ് ത​ക​ർ​ന്ന് പു​ഴ​യി​ൽ പ​തി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ പ​ണി ക​ഴി​പ്പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ന്ന​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​ഫി​യാ​ൻ ചെ​റു​വാ​ടി, എം. ​ഋ​ഷി​കേ​ശ​ൻ. ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, ആ​ന്‍റ​ണി, ധ​ർ​മ്മ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.