കുടിവെള്ള പൈ​പ്പ് പൊ​ട്ടി; വൈദ്യുതി പോസ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, January 22, 2019 12:37 AM IST
ച​ക്കി​ട്ട​പാ​റ: മണ്ണിനടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായി. വാ​ട്ട​ർ അ​ഥോ​റി​റ്റിയു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ടാ​ങ്കി​ൽ നി​ന്നും വെള്ളം പ​ന്പ് ചെ​യ്യു​ന്പോ​ഴാ​ണ് ച​ക്കി​ട്ട​പാ​റ ടൗ​ണി​ലെ വൈദ്യുതി പോ​സ്റ്റി​ന്‍റെ അ​ടി​യി​ൽ നി​ന്ന് വെ​ള്ളം ഉ​യ​രു​ന്ന​ത്.
മ​ണ്ണി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കു​വ​രു​ന്ന​ത്. അ​പ​ക​ടം പി​ണ​യും മു​മ്പ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ കാ​രി​ത്ത​ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.