റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
Tuesday, January 22, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യി 2018 ജൂ​ലൈ 17 ന് ​സ്വീ​ക​രി​ച്ച അ​പേ​ക്ഷ​ക​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് /സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം 24 ന് ​രാ​വി​ലെ 10 മു​ത​ൽ മൂ​ന്ന് വ​രെ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ക്കു​ം. ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ വി​ല എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ളും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​പേ​ക്ഷ​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഗ​ണി​ക്കില്ലെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
തു​ണേ​രി, പു​റ​മേ​രി, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം 22, 24, 28 തീ​യ​തി​ക​ളി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ത്തും. അ​പേ​ക്ഷ​ക​ർ ടോ​ക്ക​ണ്‍, റേ​ഷ​ൻ കാ​ർ​ഡ്, അ​സ്സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി പു​തി​യകാ​ർ​ഡ് കൈ​പ്പ​റ്റ​ണ​മെ​ന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തീ​യ​തി, പ​ഞ്ചാ​യ​ത്ത്, ടോ​ക്ക​ണ്‍ ന​ന്പ​ർ എ​ന്നീ ക്ര​മ​ത്തി​ൽ: ഇന്ന് ​തൂ​ണേ​രി - 2670 മു​ത​ൽ 2904 വ​രെ, 24 ന് ​പു​റ​മേ​രി - 3786 മു​ത​ൽ 4072 വ​രെ, 28 ന് ​ആ​യ​ഞ്ചേ​രി - 652 മു​ത​ൽ 872 വ​രെ.