ക​ര​നെ​ൽ​കൃ​ഷി​ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Tuesday, January 22, 2019 12:38 AM IST
തി​രു​വ​മ്പാ​ടി: കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ക​ര​നെ​ൽ​കൃ​ഷി വി​സ്തൃ​തി വ്യാ​പ​ന പ​ദ്ധ​തി പ്ര​കാ​രം കൂ​ട​ര​ഞ്ഞി കൃഷി​ഭ​വ​ൻ മു​ഖേ​ന പു​ഷ്പ​ഗി​രി​യി​ൽ പ​ന്ത​പ്പ​ള്ളി​ൽ റോ​യി എ​ന്ന ക​ർ​ഷ​ക​ന്‍റെ ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.
അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ​ൻ.​കെ. ഹ​രി​കു​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് മി​ഷേ​ൽ ജോ​ർ​ജ്, റോ​യ് പ​ന്ത​പ്പ​ള്ളി​ൽ, ജോ​സ​ഫ് കു​ന്നു​മ്മ​ൽ, പ്ര​ഭാ​ന​ന്ദ​ൻ, ഷി​ജോ മാ​ങ്ക​യം, ഷെ​ബീ​ബ് മ​ര​ഞ്ചാ​ട്ടി, കു​ട്ടി പു​ത്ത​ൻ പു​ര എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.
കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭി​ച്ച ഉ​മ നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ൽ ര​ക്ഷ നേ​ടാ​ൻ ക്യ​ഷി​യി​ട​ത്തി​ന്‍റെ അ​തി​രു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചാ​ണ് കൃ​ഷി സം​ര​ക്ഷി​ച്ച​ത്. കൃ​ഷി​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൂ​ട​ര​ഞ്ഞി കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജ​ലി എ. ​ഹ​രിയും കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും മാ​ർ​ഗനി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കിയിരുന്നു.