നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: നി​ര​വ​ധി മാ​ല മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി അ​ഭി​നാ​സി(36)നെ​യാ​ണ് ക​സ​ബ എ​സ്ഐ സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ പി​ട​ികൂ​ടി​യ​ത്.
ഇ​യാ​ളി​ൽ നി​ന്ന് ഒ​രു കി​ലോ 300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​രു​പ​ത്തിഅഞ്ച് മാ​ല മോ​ഷ​ണക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ നി​ര​വ​ധി ക​ഞ്ചാ​വു കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.
ഗം​ഗാ തി​യറ്റ​റി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ളെ പോലീസ് തടഞ്ഞുനിർത്തി. പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തുക​യാ​യി​രു​ന്നു.
എ​എ​സ്ഐ ദി​നേ​ശ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, ഡ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ മു​നീ​ർ, കെ. ​രാ​ജീ​വ്, എം. ​മു​ഹ​മ്മ​ദ് ഷാ​ഫി, എം. ​സ​ജി, കെ. ​അ​ഖി​ലേ​ഷ്, കെ.​എ. ജോ​മോ​ൻ, എ​ൻ. ന​വീ​ൻ, പി. ​സോ​ജി, പി.​കെ. ര​തീ​ഷ്, ര​ജി​ത്ത് ച​ന്ദ്ര​ൻ, എം. ​ജി​നേ​ഷ്, എ.​വി. സു​മേ​ഷ് എ​ന്നി​വ​രാണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.