കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍: ടെ​ന്‍​ഡ​റു​ക​ള്‍ ഇ​ന്നു പ​രി​ശോ​ധി​ക്കും
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കിട​ക്കു​ന്ന മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന​ കാ​ര്യ​ത്തി​ല്‍ ഇ​ന്ന് തീ​രു​മാ​ന​മാ​കും. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ലെ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ ഇ ​ടെ​ന്‍​ഡ​ർ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
കോ​ഴി​ക്കോ​ട്ടു​ള്ള ആ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സും മു​ഹ​മ്മ​ദ് അ​ഫ്‌‌ല​വു​മാ​ണ് ടെൻഡറിൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച തു​ക ആ​ദ്യ ക​രാ​റി​നേ​ക്കാ​ള്‍ കു​റ​വാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് റീ ​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങി​നെ​യെ​ങ്കി​ല്‍​തു​ട​ര്‍ ന​ട​പ​ടി വീ​ണ്ടും നീ​ണ്ടു​പോ​യേ​ക്കും.
മൂ​ന്നു വ​ര്‍​ഷം മു​മ്പാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. ആ ​ക​രാ​ര്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ വീ​ണ്ടും ഇ ​ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചെ​ങ്കി​ലും പ​ങ്കെ​ടു​ത്ത​ത് ര​ണ്ടു ക​മ്പ​നി​ക​ളാ​ണ്. ആ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സ് തി​രി​ച്ചു​കി​ട്ടാ​ത്ത നി​ക്ഷേ​പ​തു​ക 17 കോ​ടി​യും പ്ര​തി​മാ​സ വാ​ട​ക 43 ല​ക്ഷം രൂ​പ​യും മു​ഹ​മ്മ​ദ് അ​ഫ് ലം ​നി​ക്ഷേ​പം 21.25 കോ​ടി രൂ​പ​യും പ്ര​തി​മാ​സ വാ​ട​ക 34 ല​ക്ഷം രൂ​പ​യും ന​ല്‍​കാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ , ആ​ദ്യ ക​രാ​ര്‍ ഉ​റ​പ്പി​ച്ച മാ​ക് അ​സോ​സി​യേ​റ്റ്‌​സ് 50 കോ​ടി നി​ക്ഷേ​പ​വും 50 ല​ക്ഷം രൂ​പ പ്ര​തി​മാ​സ വാ​ട​ക​യും ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ.
2015 ജൂ​ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ 3,28,460 ച​തു​ര​ശ്ര​യ​ടി സ്ഥ​ലം ഒ​റ്റ യൂ​ണി​റ്റാ​യാ​ണ് ക​രാ​ര്‍ ന​ല്‍​കു​ക. ഇ​തേ​വ​രെ വാ​ട​ക​യ്ക്ക്ന​ല്‍​കാ​ത്ത​തു​മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സം​ഭ​വി​ച്ചു​കൊ​ണ്ടി​രിക്കു​ന്ന​ത്.
ക​രാ​റെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍ താ​ത്്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള വ​രു​മാ​നം നി​ല​ച്ചു.