ന​ഗ​ര​ത്തി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​പെ​ര്‍​മി​റ്റി​നും ഇ​നി "സു​വേ​ഗം'
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റം വ​രു​ത്തി ന​ഗ​ര​സ​ഭ​യു​ടെ ഓ​ട്ടോ​മേ​റ്റ​ഡ് ആ​ന്‍​ഡ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ് അ​പ്ലി​ക്കേ​ഷ​ന്‍ സി​സ്റ്റം 'സു​വേ​ഗ'.
പ​ത്തു​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​ര്‍​മി​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​വേ​ഗ ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.
ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ നി​ര്‍​മാ​ണ പെ​ര്‍​മി​റ്റുകൾ ന​ല്‍​കു​ന്ന​തിനും സു​വേ​ഗ ഓ​ണ്‍​ലൈ​ന്‍ വ​ഴി ക​ഴി​യും. കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ല്‍​കു​ന്ന സു​വേ​ഗ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്്‍​ഘാ​നം ചെ​യ്തു. കോ​ര്‍​പ​റേ​ഷ​ന്‍റെ ഏ​റ്റ​വും വ​ലി​യ കാ​ല്‍​വയ്്പാ​ണ് സു​വേ​ഗ​യു​ടെ ര​ണ്ടാം ഘ​ട്ട​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.
കെ​ട്ടി​ട​നി​ര്‍​മാ​ണ പെ​ര്‍​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​വും. കെ​ട്ടി​ടം ഉ​ട​മ​ക​ള്‍ പെ​ര്‍​മി​റ്റി​നു​വേ​ണ്ടി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​ര്‍​മി​റ്റു​ക​ള്‍ ഇ​നി ചു​വ​പ്പു​നാ​ട​യി​ല്‍ കു​ടു​ങ്ങി​ല്ലെ​ന്നും പു​തി​യ സൗ​ക​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍​ പ്ല​ാനിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കി​ക​ഴി​ഞ്ഞു. എ​ല്ലാ​വി​ധ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കു​ന്ന​തോ​ടെ ഇ​തി​നു​ള്ള അ​പേ​ക്ഷ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത് കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കും.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലാ​ണ് സു​വേ​ഗ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. നി​ര്‍​മാ​ണാ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​നു​ക​ളും അ​നു​ബ​ന്ധ​ഘ​ട​ക​ങ്ങ​ളും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ച​ട്ട​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ണോ​യെ​ന്ന് കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​ന​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ന് പ​ദ്ധ​തി സ​ഹാ​യി​ക്കും.
ആ​ദ്യ​ഘ​ട്ട​ത്തി​ലെ എ​ല്ലാ​പോരാ​യ്മ​ക​ളും പ​രി​ഹ​രി​ച്ചാ​ണ് സു​വേ​ഗ​യു​ടെ ര​ണ്ടാം ഘ​ട്ടം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര​ദ​ര്‍​ശ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. മെ​ഹ​ബൂ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ടൗ​ണ്‍​പ്ലാ​ന​ര്‍ കെ.​വി. അ​ബ്ദു​ള്‍ മാ​ലി​ക് പ​ദ്ധ​തി സാ​ങ്കേ​തി​ക അ​വ​ലോ​ക​ന​വും ന​ട​ത്തി.
കോ​ര്‍​പ​റേ​ഷ​ന്‍ വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ പി.​സി. രാ​ജ​ന്‍, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​താ രാ​ജ​ന്‍ , ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ കെ.​വി. ബാ​ബു​രാ​ജ്, പൊ​തു​മ​രാ​മ​ത്ത് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ​ല​ളി​തപ്ര​ഭ, കൗ​ണ്‍​സി​ല​ര്‍ പി.​എം. സു​രേ​ഷ് ബാ​ബു, മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ശ്യാം ​സു​ന്ദ​ര്‍ ഏ​റാ​ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.