സം​സ്ഥാ​ന​ത്തെ പേ​പ്പ​ര്‍ ക​പ്പ് വ്യ​വ​സാ​യം പ്ര​തി​സ​ന്ധിയി​ലെ​ന്ന്
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: പ്ലാ​സ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പേ​പ്പ​ര്‍ ക​പ്പ് നി​രോ​ധി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി കേ​ര​ള പേ​പ്പ​ര്‍ ക​പ്പ് മാ​നു​ഫാ​ക്‌​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.
പേ​പ്പ​ര്‍ ക​പ്പ് നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റി​ല്‍ നാ​ലു ശ​ത​മാ​നം പോ​ളി എ​ഥി​ലീ​ന്‍ കോ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന് പറഞ്ഞാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
താ​ത്കാ​ലി​ക​മാ​യി നി​രോ​ധ​ന​മോ നി​യ​ന്ത്ര​ണ​മോ ആ​വ​ശ്യ​മി​ല്ലെ​ന്ന് സ്റ്റേ ​ഉ​ത്ത​ര​വി​ൽ ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
എ​ന്നാ​ല്‍ നി​രോ​ധി​ക്കു​ന്ന മു​ഴു​വ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളെ​യും കു​റി​ച്ച് പ​ഠി​ച്ച് ഫെ​ബ്രു​വ​രി 15ഓ​ടെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ൻ പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.
മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​മ്മി​റ്റി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്താ​തെ നി​രോ​ധ​ന ന​ട​പ​ടി​യു​മാ​യി ശു​ചി​ത്വ മി​ഷ​ന്‍ മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് 250 പേ​പ്പ​ര്‍ ക​പ്പ് നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ലോ​ണെ​ടു​ത്ത് യൂ​ണി​റ്റ് ആ​രം​ഭി​ച്ച വ്യ​വ​സാ​യി​ക​ളെ​യും മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ​യു​മാ​ണ് ഈ ​ന​ട​പ​ടി ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. പേ​പ്പ​ര്‍ ക​പ്പു​ക​ൾ ഒ​ഴി​വാ​ക്കി സ്റ്റീ​ല്‍ ഗ്ലാ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. സ്റ്റീ​ല്‍ ക​മ്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുാ​ണി​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.