കാ​ലി​ക്ക​ട്ട് ഫ്ലവ​ര്‍​ഷോ​ 25 മുതൽ
Tuesday, January 22, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് അ​ഗ്രി-​ഹോ​ര്‍​ട്ടി ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ലി​ക്ക​ട്ട് ഫ്‌​ള​വ​ര്‍​ഷോ​ക്ക് 25ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ തു​ട​ക്ക​മാ​കും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് പ്ര​ദ​ര്‍​ശ​നം അ​വ​സാ​നി​ക്കും.
25ന് ​വൈ​കി​ട്ട് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ം. ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 20,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പ്ര​ദ​ര്‍​ശ​നം സ​ജ്ജ​മാ​ക്കു​ന്ന​ത്.
വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഓ​ര്‍​ക്കി​ഡ് പൂ​ക്ക​ള്‍, അ​ട​യ്ക്ക​സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്രം, കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി ഫാം, ​തി​ക്കോ​ടി തെ​ങ്ങു​ത്പാ​ദ​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളു​ണ്ടാ​കും.
20ഓ​ളം ന​ഴ്‌​സ​റി​ക​ള്‍, പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സ്റ്റാ​ളു​ക​ള്‍, കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്റ്റാളുകൾ ഒ​രു​ക്കും.
50രൂ​പ​യാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. കു​ട്ടി​ക​ള്‍​ക്ക് 30രൂ​പ. സം​ഘ​മാ​യി എ​ത്തു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ള​വു​ക​ളു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. പു​ഷ്പ​മേ​ള​യു​ടെ പ്ര​ച​ാര​ണാ​ര്‍​ത്ഥം 24ന് ​വൈ​കി​ട്ട് ന​ഗ​ര​ത്തി​ല്‍ പു​ഷ്പാ​ലം​കൃ​ത വാ​ഹ​ന​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര ന​ട​ക്കും.
പൂ​ച്ച​ട്ടി​ക​ളും പു​ഷ്പ സം​വി​ധാ​ന ക​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 50ല്‍​പ​രം മ​ത്സ​ര​ങ്ങ​ള്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും.
ദിവസവും രാ​ത്രി ഏ​ഴി​ന് ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ പു​ഷ്പ​രാ​ജ-​പു​ഷ്പ​റാ​ണി മ​ത്സ​രം ഈ ​മാ​സം 26ന് ​വൈ​കി​ട്ട് ന​ട​ക്കും. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്.
കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​ശാ​ല​ക​ളും മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കും. ചെ​ടി​ക​ളും തൈ​ക​ളും അ​വ​സാ​ന​ദി​വ​സം ഡി​സ്‌​കൗ​ണ്ട് നി​ര​ക്കി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​വി. സ​ക്കീ​ര്‍​ഹു​സൈ​ന്‍, സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​നു​ണ്ണി രാ​ജ, തോ​മ​സ് മാ​ത്യു, എം. ​രാ​ജ​ന്‍, ‌ജെ​യിം​സ് ജേ​ക്ക​ബ് കൈ​ന​ടി, പു​ത്തൂ​ര്‍​മ​ഠം ച​ന്ദ്ര​ന്‍ എന്നിവർ സം​ബ​ന്ധി​ച്ചു.