ചെ​ന്പു​ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ സാ​ക്ഷ​ര​താ ആ​രോ​ഗ്യ​പ​ദ്ധ​തി
Tuesday, January 22, 2019 12:39 AM IST
കൈ​ത​പ്പൊ​യി​ൽ: ലി​സാ ​കോ​ളജ് സോ​ഷ്യ​ൽ​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ ആ​രോ​ഗ്യ പ​ദ്ധ​തി ചെ​ന്പു​ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ബ് ക​ള​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യ​നു​സ​രി​ച്ച് 20 ഒ​ന്നാം വ​ർ​ഷ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വെ​ള്ളി​, ശ​നി​ ദിവസങ്ങളിൽ കോ​ള​നി​യി​ലെ​ത്തി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി ഒ​രു വ​ർ​ഷ​ം തുടരും.
​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ അ​ധ്യ​ക്ഷത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. ചാ​ക്കോ​ച്ച​ൻ, പ്രി​ൻ​സി​പ്പ​ൽ പ്രഫ. വ​ർ​ഗീ​സ് മാ​ത്യു, പി. ​ജെ ജ​സീ​ൽ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ വി. സ​രോ​ജി​നി, ​ഗി​ഫ്റ്റി പോ​ൾ, എം. അ​ഖി​ല, ​ഊ​രു മൂ​പ്പ​ത്തി ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.