ബൈ​ക്കി​ൽ ജീ​പ്പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Tuesday, January 22, 2019 12:43 AM IST
കോ​​ഴ​​ഞ്ചേ​​രി: ജീ​​പ്പ് ഇ​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ൾ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്ക്. വെ​​ണ്ണി​​ക്കു​​ളം മേ​​മ​​ന - അ​​റ​​ങ്ങാ​​ട്ട് വീ​​ട്ടി​​ൽ റി​​ൻ​​ജു ജോ​​ണാ​​ണ് (25) മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​ത്രി 7.45ന് ​​ടി​​കെ റോ​​ഡി​​ലെ പു​​ല്ലാ​​ട് കു​​ന്ന​​ന്താ​​ന​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബൈ​​ക്കി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മേ​​മ​​ന കി​​ഴ​​ക്കേ​​പ​​റ​​ന്പി​​ൽ റെ​​നി സ്ക്ക​​റി​​യ​​യെ (കൊ​​ച്ചു​​മോ​​ൻ- 42) ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കോ​​യി​​പ്രം പോ​​ലീ​​സ് മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.