ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര; ആദ്യദിനം പിടിയിലായത് 180 പേർ
Tuesday, January 22, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: സി​റ്റി പോ​ലീ​സി​ന്‍റെ "ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര'​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ 180 പേർ പി​ടി​യി​ലാ​യി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​സു​രേ​ന്ദ്ര​ന്‍റ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി പോ​ലീ​സി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് സ്കൂ​ൾ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​മാ​ർ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​ന​മോ​ടി​ച്ച​വ​ർ, അ​ന​ധി​കൃ​ത​മാ​യി വാ​ഹ​നം മോ​ടി പി​ടി​പ്പി​ച്ച​വ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി​യ​ത്.

ലോ​ക്ക​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്‍​ട്രോ​ൾ റൂം ​വെ​ഹി​ക്കി​ളു​ക​ൾ, ഷാ​ഡോ പോ​ലീ​സ്, തു​ട​ങ്ങി എ​ല്ലാ പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി രാ​വി​ലെ ഏ​ഴ് മു​ത​ൽ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് സ്കൂ​ൾ വാ​ഹ​ന​മോ​ടി​ച്ച മൂ​ന്ന് ഡ്രൈ​വ​ർ​മാ​രും, അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​യ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ, കൊ​ച്ചു കു​ട്ടി​ക​ൾ ക​യ​റു​ന്ന ഹെ​ൽ​പ്പ​ർ​മാ​ർ ഇ​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നി​രി​ക്കെ അ​തി​ല്ലാ​തെ ഓ​ടി​യ വാ​ഹ​ന​ങ്ങ​ൾ, യൂ​ണി​ഫോം ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​യ ആ​ഡം​ബ​ര കാ​റു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച​വ​രെ​യും, സ്കൂ​ളു​ക​ളി​ൽ ക​യ​റാ​തെ ക്ലാ​സ് ക​ട്ട് ചെ​യ്ത് സി​റ്റി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രി​ൽ സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.

രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​യ ആ​ഡം​ബ​ര കാ​റു​ക​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും, പി​ടി​കൂ​ടി​യ​വ​യി​ലു​ണ്ടാ​യി​രു​ന്നു. ബു​ള്ള​റ്റ്, ഡ്യൂ​ക്ക്, പ​ൾ​സ​ർ, എ​ഫ്ഇ​സ​ഡ്, യ​മ​ഹ വൈ​ബി​എ​ക്സ്, ഹോ​ണ്ട ട്വി​സ്റ്റ​ർ, തു​ട​ങ്ങി​യ രൂ​പ​മാ​റ്റം വ​രു​ത്തി​യ അ​ൻ​പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ ചി​ല വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പെ​ട്ടെ​ന്ന് വാ​യി​ക്കാ​ൻ പ​റ്റു​ന്ന​വ​യാ​യി​രു​ന്നി​ല്ല.

ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ മ​റ്റു ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ വി​ട്ടു കൊ​ടു​ക്കു​ക​യു​ള്ളു​വെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ക​മ്മീ​ഷ​ണ​ർ എ​സ്.​സു​രേ​ന്ദ്ര​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി​യ ശേ​ഷം പി​ഴ ഈ​ട​ക്കി വി​ട്ടു.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച സ​കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ര​ട​ക്കം എ​ഴു​പ​ത് പേ​രും, അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച നാ​ൽ​പ​ത് പേ​രെ​യും, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​ന​മോ​ടി​ച്ച ഇ​രു​പ​ത് പേ​രും, വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി​യ അ​ൻ​പ​ത് പേ​രു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര​യു​ടെ ആ​ദ്യ ദി​വ​സം പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.